Type Here to Get Search Results !

Bottom Ad

കേരളം ഭരിക്കുന്നത് നോക്ക് കൂലി സര്‍ക്കാര്‍ - യൂത്ത് ലീഗ്


ചെര്‍ക്കള:(www.evisionnews.in) സ്വന്തമായി ഒന്നും ചെയ്യാതെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്ന നോക്കുകൂലി സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിച്ച് കൊണ്ടിരിക്കുന്നതെന്ന് ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യോഗം ആരോപിച്ചു. ഭാഗപത്രം ചിലവ് കൂട്ടി കുടുംബം കലക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ പാഠ പുസ്തകം നല്‍കാതെ വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കി. 
കഴിവ് കേടും കെടുകാര്യസ്ഥതയും മൂലം ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച പിണറായി സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ രാഷ്ട്രീയ നേട്ടമാക്കാന്‍ നോക്കുകയാണ്. എന്നാല്‍ പെന്‍ഷന്‍ തുക 70 % വര്‍ദ്ധിപ്പിച്ച് 1000 രൂപയാക്കിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണെന്നും യോഗം ഓര്‍മ്മപ്പെടുത്തി.
ബി.കെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു .മാലിക് ചെങ്കള അദ്ധ്യക്ഷത വഹിച്ചു. നാസര്‍ ചായിന്റടി.സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് തായല്‍, എന്‍.എ താഹിര്‍ , മുത്തലിബ് ബേര്‍ക്ക, മനാഫ് എടനീര്‍, സംസാരിച്ചു. സി.ടി റിയാസ് സ്വാഗതവും സി.ബി ലത്തീഫ് നന്ദിയും പറഞ്ഞു.

keywords : keralam-youth-league-msf-ldf

Post a Comment

0 Comments

Top Post Ad

Below Post Ad