Type Here to Get Search Results !

Bottom Ad

കുമ്പളയിലെ ലീഗ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനവും തീപ്പിടുത്തവും


കുമ്പള  (www.evisionnews.in)  :   മുസ്ലിം ലീഗ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനവും തീപിടിത്തവും. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി കുമ്പള, ബംബ്രാണ കക്കളംകുന്നിലെ കെ കെ അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടിന്റെ അടുക്കളയിലാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. അബ്ദുള്ളകുഞ്ഞി ഗള്‍ഫിലാണ.് സംഭവ സമയത്ത് ഭാര്യ റുഖിയയും മകള്‍ റാഹിലയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന മാതാവും മകളും വാതില്‍ തുറന്നു നോക്കിയപ്പോഴാണ് അടുക്കള ഭാഗത്ത് തീ ആളിക്കത്തുന്നത് കണ്ടത്. ഉടന്‍ പുറത്തേക്കിറങ്ങി നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ചു.ഓടുകള്‍ പൊട്ടിത്തെറിച്ച നിലയിലാണ്. വിവരമറിഞ്ഞ് കുമ്പള എസ് ഐ സോമയ്യ സ്ഥലത്തെത്തി അന്വേഷണം നടത്തി. പൊട്ടിത്തെറിക്കും തീപിടുത്തത്തിനും ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി.

Keywords: Kumbala-muslim-league-house-fired

Post a Comment

0 Comments

Top Post Ad

Below Post Ad