Type Here to Get Search Results !

Bottom Ad

ഇസ്ലാമിക പൈതൃകത്തിന്റെ സല്‍സരണിയില്‍ നന്മയുടെ കാവലാളാവുക: സയ്യിദ് ശുഹൈബ് തങ്ങള്‍




ദുബൈ:(www.evisionnews.in) സ്വജീവിതത്തില്‍ ഇസ്ലാമിക വിശുദ്ധി നിലനിര്‍ത്തിക്കൊണ്ട് ഇസ്ലാമിക സല്‍സരണിയില്‍ നന്മയുടെ കാവലാളായി മാറാന്‍ ഓരോ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കുമാവണമെന്നും രൂപീകരണം തൊട്ടിങ്ങോട്ട് സമൂഹത്തിന് നല്‍കിയ നന്മകളാണ് എസ് കെ എസ് എസ് എഫിന്റെ അത്ഭുതകരമായ ഉയര്‍ച്ചയ്ക്ക് കാരണമായതെന്നും എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ശുഹൈബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബൈ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ദേര റഫീ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഡെലികേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




കാലത്തിനു മുമ്പെ സഞ്ചരിച്ച് ആധുനിക സമൂഹത്തിന്റെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് കാലാകാലങ്ങളില്‍ വേണ്ട മാറ്റങ്ങളോടെ എസ് കെ എസ് എസ് എഫ് മുന്നേറുമ്പോള്‍ ചരിത്രത്തിന് നേരെ കണ്ണടച്ചിരുന്നവരേപ്പോലും കണ്ണുതുറപ്പിക്കുകയും അംഗീകരിപ്പിക്കുകയും ചെയ്തത്, സാത്വികരായ പണ്ഡിത നക്ഷത്രങ്ങളും ഉമറാക്കളും ദീര്‍ഘവീക്ഷണങ്ങളോടെ ഈ സംഘടനയെ നയിക്കുന്നത് കൊണ്ടാണ്. ആറു എഡിഷനുകളും ആറു ലക്ഷം വരിക്കാരുമായ് ഒരു പത്രം ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു കേരള ചരിത്രം സമസ്തയുടെ പേരില്‍ കുറിക്കപ്പെട്ടപ്പോള്‍ അത് വരെ സമസ്തയോട് പുറംതിരിഞ്ഞ് നിന്നിരുന്ന പലരേയും സമസ്തയിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു. അതുകൊണ്ടാണ് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം സമൂഹവും മാധ്യമ കണ്ണുകളും സമസ്തയുടെ ആദര്‍ശ വിശുദ്ധിയുടെ തൊണ്ണൂറാം വാര്‍ഷിക നഗറായ വരക്കല്‍ മുല്ലക്കോയ നഗറിലേക്ക് മിഴി തുറന്നുവെച്ചത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കബീര്‍ അസ്അദിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം പ്രവര്‍ത്തകരാണ് ഡെലിഗേറ്റ് മീറ്റില്‍ പങ്കെടുത്തത്. സംഘാടനം, ആത്മീയം, സമര്‍പണം എന്നീമൂന്ന് സെഷനുകളില്‍ യഥാക്രമം ശുഹൈബ് തങ്ങള്‍, ഹഖീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി എന്നിവര്‍ ക്ലാസെടുത്തു. സയ്യിദ് അബ്ദുല്‍ ഹഖീം അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തിന് സര്‍ഫ്രാസ് ഉദുമ ഖിറാഅത്ത് നിര്‍വഹിച്ചു. മുനീര്‍ ചെര്‍ക്കള, എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ അസീസ് ബെള്ളൂര്‍, അന്താസ് ചെമ്മനാട്, ഇല്യാസ് കട്ടക്കാല്‍, അബ്ദുല്‍ അസീസ് ബാഖവി, അബ്ദുല്ല ബെളിഞ്ച, റഫീഖ് എ ജി സി, ഷംസീര്‍ അഡൂര്‍, മന്‍സൂര്‍ ഹുദവി തുടങ്ങിയവര്‍ ആസംശകള്‍ നേര്‍ന്നു.




വ്യത്യസ്ത വിഷയങ്ങളില്‍ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദലി തൃക്കരിപ്പൂര്‍, അസീസ് ബാഖവി കാഞ്ഞങ്ങാട്, ടി കെ മുനീര്‍ ഉദുമ, ഐ പി എം ഇബ്രാഹിം കാസര്‍കോട്, യാഖൂബ് മൗലവി മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍ മാങ്ങാട് സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad