Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍: അറബി ഭാഷക്കെതിരെയുള്ള നീക്കം ചെറുക്കും. എം.എസ്.എഫ്

കാസര്‍കോട്: (www.evisionnews.in) കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അവസാനം അനുവദിച്ച ഹയര്‍ സെക്കണ്ടറിസ്‌കൂളുകളില്‍ നിന്നും അറബി ഭാഷ ഇല്ലാതാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം റഊഫ് ബായിക്കര പ്രസ്താവിച്ചു. 

അറബി ഭാഷ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട രണ്ടാം ഉപഭാഷയ്ക്ക് പകരമായി അറബി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അധ്യയനത്തിനുള്ള പ്രത്യേക അനുമതി പിന്‍വലിച്ചുകൊണ്ടുള്ള ഹയര്‍സെക്കന്ററി ഡയരക്ടറേറ്റിന്റെ സര്‍ക്കുലര്‍ സ്‌കൂളുകളില്‍ എത്തിച്ചേര്‍ന്നത്. 

പത്താം ക്ലാസുവരെ അറബി പഠിച്ച കുട്ടികള്‍ക്ക് പ്ലസ്‌വണ്ണിന് അറബി പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സി.പി.എം. ഏതൊക്കെ കാലഘട്ടത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം അറബി ഭാഷയുടെ കഴുത്തില്‍ കത്തിവെച്ച ചരിത്രമേയുള്ളൂ. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് റഊഫ് ബായിക്കര മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod-news-msf-plus-one

Post a Comment

0 Comments

Top Post Ad

Below Post Ad