Type Here to Get Search Results !

Bottom Ad

വര്‍ഷങ്ങള്‍ പിന്നിട്ടു; പരപ്പയില്‍ നിന്ന് കാണാതായ യുവാവിനെയും, വിദ്യാര്‍ത്ഥിയേയും കുറിച്ച് വിവരമില്ല


നീലേശ്വരം (www.evisionnews.in) : നിരവധി ചെറുപ്പക്കാര്‍ നാടും,വീടും വിട്ട് വിദേശ രാജ്യങ്ങളിലെത്തി തീവ്രവാദ സംഘടനകളില്‍ ചേരുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയി ല്‍ ആറുകൊല്ലം മുമ്പ് പരപ്പയില്‍ നിന്നും കാണാതായ യുവാവിനെക്കുറിച്ചും നാട്ടില്‍ ചര്‍ച്ച മുറുകി. 
പരപ്പച്ചാലിലെ 24 കാരനേയാണ് ആറുകൊല്ലം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാ ണാതായത്. എന്നാല്‍ കുടുംബം യുവാവിന്റെ തിരോധാനം സംബന്ധിച്ച് പോലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. 
പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീ പം 50 സെന്റ് സ്ഥലവും കൂറ്റന്‍വീടും പയാളത്ത് രണ്ടേക്കര്‍ ഭൂമിയും യുവാവിനുണ്ട്. ബന്ധുക്കളാണ് ഇതിലെ ആദായം എടുക്കുന്നത്. പിതാവ് മരണപ്പെട്ടിട്ടും സഹോദരിയുടെ മകളുടെ വിവാഹം നടന്നിട്ടും യുവാവ് എത്തിയില്ല. ഇതിനിടയില്‍ യുവാവ് വീടുമായി ടെലിഫോണില്‍ ബന്ധപ്പെട്ടുവെന്നും പിതാവ് മരിച്ച വിവരം അറിയിക്കാന്‍ അതേ നമ്പരിലേക്ക് പലതവണ തിരിച്ച് വിളിച്ചെങ്കിലും കിട്ടിയില്ലെന്നുമാണ് വീടുമായി അടുത്ത ആളുകളില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. ഈ യുവാവിന്റെ പേരില്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലടക്കം ഏതാനും കേസുകളുണ്ടായിരുന്നു. ഈ കേസുകളില്‍ പലതിലും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
പരപ്പ പുലിയംകുളം സ്വദേശിയും ചായ്യോത്ത് ഗവ.ഹയ ര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയുമായ 15 കാരനെ 2013 ജനുവരി 25 മുതല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇത് സംബന്ധിച്ച് രക്ഷിതാവ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരിച്ചറിവ് എത്താത്ത ഈ ബാലനും ചതിവില്‍പ്പെട്ടിട്ടുണ്ടാകുമോയെന്നാണ് നാട്ടുകാരുടെ സംശയം. ജനുവരി 25 ന് വൈകിട്ട് ആരോടും ഒരു വിവരവും പറയാതെ നീലേശ്വരം ഭാഗത്തേക്കുള്ള ബസില്‍ കയറി പോവുകയായിരുന്നു വിദ്യാര്‍ത്ഥി. ചിലവിനുള്ള പണമൊ മാറ്റാനുള്ള വസ്ത്രങ്ങളൊ എടുക്കാതെയാണ് വീടുവിട്ടത്. കഴിഞ്ഞ10കൊല്ലത്തിനുള്ളില്‍ കാണാതായവരുടെ വിവരങ്ങള്‍ അതാത് പോലീസ് സ്റ്റേഷന്‍ അധികൃതര്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.

keywords: Parappa-two-missing-

Post a Comment

0 Comments

Top Post Ad

Below Post Ad