Type Here to Get Search Results !

Bottom Ad

ബങ്കരക്കുന്ന് റോഡില്‍ വീണ്ടും അറ്റകുറ്റപണികള്‍ നടത്തണമെന്ന് വിജിലന്‍സ്

കാസര്‍കോട് (www.evisionnews.in): ബങ്കരക്കുന്ന് റോഡില്‍ വീണ്ടും അറ്റകുറ്റപണികള്‍ നടത്തണമെന്ന് വിജിലന്‍സ്. റീ ടാറിംഗിലെ ക്രമക്കേടിനെ സംബന്ധിച്ച് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ അബ്ദുല്ല വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി രാഘുരാമനാണ് അറ്റകുറ്റപണി നടത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. 

പൊതുമരാമത്ത് വകുപ്പാണ് റീ ടാറിംഗ് നടത്തിയത്. നെല്ലിക്കുന്ന് ജംഗ്ഷന്‍ മുതല്‍ ബങ്കരക്കുന്ന് വരെയുള്ള റോഡാണ് റീ ടാറിങ് നടന്നിരുന്നത്. എന്നാല്‍ റീ ടാറിംഗ് നടത്തി മാസങ്ങള്‍ കഴിഞ്ഞതോടെ റോഡില്‍ ജെല്ലികള്‍ ഇളകി കുഴികള്‍ രൂപപ്പെടുകയായിരുന്നു. വണ്‍ ടൈം മെയിന്റനന്‍സ് വില്ലേജ് ജില്ലാ റോഡുകള്‍ എന്ന ഫണ്ടിലുള്‍പ്പെടുത്തി എസ്റ്റിമേറ്റ് തുകയായ 7,99,598 രൂപയെക്കാള്‍ 7.68 ശതമാനം കൂടുതല്‍ തുകയാണ് റോഡിന്റെ പ്രവൃത്തി നല്‍കിയതെന്ന് പരാതിക്കാരന്‍ വിവരാവകാശ നിയമം പ്രകാരം പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ നല്‍കിയ അപേക്ഷയില്‍ മറുപടിയായി വ്യക്തമാക്കിയിട്ടുണ്ട്.


Keywords: Kasaragod-news-vigilance

Post a Comment

0 Comments

Top Post Ad

Below Post Ad