Type Here to Get Search Results !

Bottom Ad

കൊച്ചി മെട്രോയും സ്മാര്‍ട് സിറ്റിയും സമയബന്ധിതമായി പൂര്‍ത്തിയാക്കും : പിണറായി

കൊച്ചി (www.evisionnews.in): കൊച്ചി മെട്രോയും സ്മാര്‍ട് സിറ്റിയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. മുഖ്യമന്ത്രിയായ ശേഷം എറണാകുളം ജില്ലയില്‍ ആദ്യമായെത്തിയ പിണറായി വിജയന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു മുഖ്യമന്ത്രി ജില്ലയുടെ വികസന നയരേഖ പ്രഖ്യാപിച്ചത്. 

40 വര്‍ഷം മുന്‍പ് രൂപകല്‍പ്പന ചെയ്ത സ്‌നേഹത്തിന് വേണ്ടി രക്തസാക്ഷിയായ ചത്തീസ്ഗഡ് ബസ്തറിലെ ഗായകന്‍ ജിക്കുവിന്റെ ശില്‍പം മുഖ്യമന്ത്രിക്ക് പ്രവര്‍ത്തകര്‍ ചടങ്ങില്‍ പിണറായിക്ക് ഉപഹാരമായി നല്‍കി. ഉപഹാരം ഏറ്റുവാങ്ങിയ ശേഷം പിണറായി വിജയന്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസനങ്ങളെ കുറിച്ച് സംസാരിച്ചു. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇനിയൊരു ജിഷ കേരളത്തില്‍ ഉണ്ടാകില്ലെന്നും ഒരമ്മയ്ക്കും വാക്കത്തി തലയ്ക്കടിയില്‍ വെച്ച് ഉറങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Keywords: Pinarayi-kochi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad