Type Here to Get Search Results !

Bottom Ad

ബാലകൃഷ്ണന്‍ നായര്‍ വധക്കേസ്: പ്രതി ബാലകൃഷ്ണന്‍ നമ്പ്യാരെ വെറുതെവിട്ടു

കാഞ്ഞങ്ങാട് (www.evisionnews.in): പള്ളിക്കര പനയാല്‍ ശാസ്താം പാറയിലെ ബാലകൃഷ്ണന്‍ നായരെ (52) കൊലപ്പെടുത്തിയ കേസിലെ പ്രതി ബാലകൃഷ്ണന്‍ നമ്പ്യാരെ കാസര്‍കോട് ജില്ലാ കോടതി കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെ വിട്ടു. കൊല്ലപ്പെട്ട ബാലകൃഷ്ണന്‍ നായരുടെ അയല്‍വാസിയാണ് ബാലകൃഷ്ണന്‍ നമ്പ്യാര്‍. 2012 ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. 

മുഖത്ത് ചുറ്റികകൊണ്ടുള്ള അടിയേറ്റ് ബാലകൃഷ്ണന്‍ നായര്‍ മരിച്ചുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ഉള്‍പ്പെടെ 20 സാക്ഷികളെ കോടതി വിസ്തരിച്ചു. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് പ്രതി ബാലകൃഷ്ണന്‍ നമ്പ്യാരെ കുറ്റവിമുക്തനാക്കിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.വി.വേണുഗോപാലാണ് കേസന്വേഷിച്ചത്. 20 സാക്ഷികള്‍ക്കുപുറമെ 28 രേഖകളും കോടതിമുമ്പാകെ ഹാജരാക്കിയിരുന്നു. ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്കുവേണ്ടി അഡ്വ. എ. മണികണ്ഠന്‍ ഹാജരായി.


Keywords: Kasaragod-news-court-case

Post a Comment

0 Comments

Top Post Ad

Below Post Ad