Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജിന് ബജറ്റില്‍ പണം വകയിരുത്താത്തത് ജില്ലയോടുള്ള അവഗണന: സമരസമിതി


കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അടക്കമുളള രോഗികള്‍ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച കാസര്‍കോട് ഗവ മെഡിക്കല്‍ കോളജിന് ബജറ്റില്‍ പണം വകയിരുത്താത്തത് എന്‍ഡോസള്‍ഫാന്‍ രോഗികളോടുള്ള വെല്ലുവിളിയാണെന്നും ഇത് ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുമാണെന്നും മെഡിക്കല്‍ കോളജ് സമര സമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, കെ അഹമ്മദ് ഷരീഫ്, എ.കെ ശ്യാം പ്രസാദ് പറഞ്ഞു. 

മെഡിക്കല്‍ കോളജിന്റെ അക്കാഡമിക്ക് ബ്ലോക്കിന്റെ പണി പുരോഗമിക്കുകയാണ്. ആശുപത്രി കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നതിന് നബാര്‍ഡ് ആദ്യ ഗഡുവായി 68 കോടി രൂപ അനുവദിച്ചെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പണി ആരംഭിച്ചിട്ടില്ല. ആശുപത്രി ബ്ലോക്കിന്റെ പണി ഉടന്‍ ആരംഭിക്കുന്നതിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തണമെന്നും മെഡിക്കല്‍ കോളജിന്റെ പ്രവൃത്തിയെ കുറിച്ച് ജനങ്ങള്‍ക്കുളള ആശങ്കയകറ്റണമെന്നും ഭാരവാഹികള്‍ പറഞ്ഞു. 18ന് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad