Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാത: സംസ്ഥാന സഹായത്തിന് മുഖ്യമന്ത്രിക്ക് നിവേദനം


കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് -പാണത്തൂര്‍- കാണിയൂര്‍ റെയില്‍വേ പാതക്ക് സംസ്ഥാന ബജറ്റില്‍ തുക നീക്കിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ നിവേദനം നല്‍കി. കേന്ദ്ര പദ്ധതികളുടെ ചെലവില്‍ പകുതി വിഹിതം അതാത് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് പുതിയ നയം. ഇത് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചു. 2009ലെ റെയില്‍വേ ബജറ്റിലാണ് പദ്ധതി ഉള്‍പ്പെടുത്തിയത്. സര്‍വേക്ക് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി. 82 കിലോമീറ്ററുള്ള റെയില്‍പാത ഏറ്റവും ലാഭകരമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. പാതയില്‍ 42 കിലോമീറ്റര്‍ കേരളത്തിലും 40 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ്. 

കേരളത്തില്‍ സര്‍വേ പൂര്‍ത്തിയായിട്ടും കര്‍ണാടകയില്‍ വനം മേഖലയിലൂടെയുള്ള സര്‍വേ വൈകിയിരുന്നു. നിരന്തര ഇടപെടലില്‍ കര്‍ണാടകയിലെ സര്‍വേയും പൂര്‍ത്തിയായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ തയ്യാറായില്ല. ഇതിനാല്‍ പദ്ധതി നഷ്ടപ്പെടാന്‍ സാധ്യതയേറി. ശക്തമായ ഇടപെടലില്‍ റെയില്‍വേ റീസര്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാത യാഥാര്‍ഥ്യമാകണമെങ്കില്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലടക്കം സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം. കര്‍ണാടക സര്‍ക്കാരിന്റെ സഹായമുണ്ടാകുമ്പോള്‍ സ്വപ്‌നപദ്ധതി വേഗത്തിലാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. മന്ത്രി ഇ ചന്ദ്രശേഖരന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്.


Keywords: Kaniyoor-news-railway-mp

Post a Comment

0 Comments

Top Post Ad

Below Post Ad