Type Here to Get Search Results !

Bottom Ad

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി: ജില്ലയില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായി


കാസര്‍കോട് (www.evisionnews.in): കേരളത്തിലെ പാചക വാതക വിതരണ രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന രീതിയില്‍ വിഭാവനം ചെയ്ത ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ജില്ലയില്‍ 83 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതില്‍ 77 ഏക്കര്‍ സ്ഥലം നിലവില്‍ ഏറ്റെടുത്ത് രേഖകള്‍ കൈമാറി കഴിഞ്ഞു. ഇനി ഏറ്റെടുക്കാനുള്ള ആറു ഏക്കര്‍ സ്ഥലത്തിന്റെ കാര്യത്തില്‍ സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 

ഇനി ഏറ്റെടുക്കാനുള്ള ആറു മീറ്ററില്‍ 300 മീറ്റര്‍ സ്ഥലം വനമേഖലയാണ്. ഇതിന്റെ ഏറ്റെടുപ്പിന് വനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി കലക്ടര്‍ ഇ. ദേവദാസന്‍ വനം വകുപ്പിന് നേരത്തെ കത്തു നല്‍കിയിരുന്നു. ഇതിനുള്ള അനുമതി വനം വകുപ്പ് നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള ആറു ഏക്കര്‍ സ്ഥലവും ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 

കേരളത്തില്‍ ഇതിനകം കൊച്ചിയില്‍ 43 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞു. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്താകെ പൈപ്പ് ലൈന്‍ ശൃംഖലയിലൂടെ ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. പൈപ്പ് ലൈന്‍ സാധ്യമാകുന്നതോടെ അത്രയും വീടുകളിലെ സിലിണ്ടര്‍ സ്വതന്ത്രമാകും. അത്രയും സിലിണ്ടര്‍ പൈപ്പ് ലൈന്‍ ഇല്ലാത്തിടങ്ങളില്‍ എത്തിക്കുവാനും റോഡില്‍ നിന്ന് ഏല്‍.പി.ജി ടാങ്കര്‍ ലോറികളും സിലിണ്ടര്‍ ലോറികളും അപ്രത്യക്ഷമാവുകയും ചെയ്യും. 

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട് തുടങ്ങിയ ജില്ലകളിലൂടെ പൈപ്പ് ലൈന്‍ കടന്നുപോകുന്നുണ്ട്. കൊച്ചി മുതല്‍ മംഗളൂരു വരെയാണ് പൈപ്പ് ലൈന്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ 505 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ കടന്നുപോവുന്നത്.

Keywords: Kasaragod-news-gail-pipe-line




Post a Comment

0 Comments

Top Post Ad

Below Post Ad