Type Here to Get Search Results !

Bottom Ad

ബദിയടുക്ക -പെര്‍ള റൂട്ടില്‍ ഗോളിയടുക്കയില്‍ കള്‍വര്‍ട്ട് നിര്‍മിക്കണമെന്ന ആവശ്യം ശക്തം


ബദിയടുക്ക (www.evisionnews.in): ബദിയടുക്ക -പെര്‍ള സംസ്ഥാനപാതയില്‍ ഗോളിയടുക്കയില്‍ കള്‍വര്‍ട്ട് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മഴയത്ത് റോഡിലൂടെ വെള്ളം ഒലിച്ചുപോവുന്നതിനാല്‍ വാഹനങ്ങളും യാത്രക്കാരും ഏറെ ദുരിതം പേറുകയാണ്. ശക്തമായ ഒഴുക്കും വെള്ളക്കെട്ടും റോഡ് തകരാനിടയാകുകയും ചെളിവെള്ളം മറ്റു വാഹനങ്ങളിലും യാത്രക്കാരുടെ ദേഹത്തും പതിക്കാനും ഇടയാക്കുന്നു. എട്ടു വര്‍ഷമായി നവീകരിക്കാതെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ മഴവെള്ളവും ഒഴുകാന്‍ തുടങ്ങിയതോടെ യാത്രാദുരിതവും വര്‍ധിച്ചിരിക്കുകയാണ്.


Keywords: Kasaragod-news-badiyadukka-culvert-

Post a Comment

0 Comments

Top Post Ad

Below Post Ad