Type Here to Get Search Results !

Bottom Ad

സി.പി.എം കണ്ണൂരിനെ കുരുതിക്കളമാക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം (www.evisionnews.in): കണ്ണൂരിനെ സി.പി.എം കുരുതിക്കളമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പി. ജയരാജ്നാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ അക്രമസംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു. സി.പി.എം എപ്പോള്‍ എല്ലാം അധികാരത്തില്‍ വരുന്നോ അപ്പോഴൊക്കെ കണ്ണൂരില്‍ വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ നടക്കാറുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരില്‍ പോലീസിനെ നിന്ത്രിക്കുന്നതുപോലും ജയരാജനാണ്. സി.പി.എം, ബി.ജെ.പി നേതാക്കള്‍ പലരും പ്രകോപനമാരമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad