Type Here to Get Search Results !

Bottom Ad

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം: അയല്‍ക്കൂട്ട യോഗം


ബോവിക്കാനം (www.evisionnews.in): അമ്മങ്കോട്, ഗോളിയടുക്കം, ചക്ലിയ കോളനി, തൈവളപ്പ്, ചോക്കമൂല മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നും ചക്ലിയ കോളനിയില്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി കമ്പികള്‍ ഉറപ്പിച്ചു കെട്ടുന്നതിനും ദ്രവിച്ചു വീഴാറായ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ചക്ലിയ കോളനി അയല്‍ക്കൂട്ട യോഗം ആവശ്യപ്പെട്ടു.

ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പൊന്നപ്പന്‍ സ്വാഗതം പറഞ്ഞു. വേണുകുമാര്‍, മാധവന്‍ നമ്പ്യാര്‍, അബ്ദുല്‍ റഹിമാന്‍ തൈവളപ്പ്, കൃഷ്ണന്‍ ചേടിക്കാല്‍, മുനീര്‍ തൈവളപ്പ്, ഷരീഫ് മല്ലത്ത്, ഹമീദ് സുലൈമാന്‍, സുന്ദരന്‍ അമ്മങ്കോട്, സാവിത്രി സുന്ദരന്‍, ബാബു ചക്ലിയ കോളനി, ഭാസ്‌കരന്‍ ചക്ലിയ കോളനി, ബേബി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad