Type Here to Get Search Results !

Bottom Ad

മുഗു സെക്ടര്‍ സാഹിത്യോത്സവ് 7ന്: സ്വാഗതസംഘം രൂപീകരിച്ചു

പുത്തിഗെ(www.evisionnews.in): വിദ്യാര്‍ത്ഥികളുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി എസ് എസ് എഫ്  നടത്തി വരുന്ന സാഹിത്യോത്സവ് മുഗു സെക്ടറില്‍ ആഗസ്ത് 6,7 തീയ്യതികളില്‍ മൊഗറടുക്കയില്‍ നടക്കും. പരിപാടിയുടെ വിജയകരമായി നടത്തിപ്പിന് സ്വാഗത സംഘം നിലവില്‍ വന്നു. 

ഉപദേശക സമിതി അംഗങ്ങളായി അബ്ദുറഹ്മാന്‍ സങ്കായം കര, മുഹമ്മദ് കുഞ്ഞി അട്രച്ചാല്‍ എന്നിവരെ തെരഞ്ഞെടുത്തു. അന്തുഞ്ഞി മൊഗര്‍ (ചെയര്‍മാന്‍), ഹമീദ്.ടി, റഹീം കെ, ജി.എസ് മൊയ്തു (വൈ.ചെയര്‍മാന്‍), അഷ്‌റഫ് സാദാത്ത് (ജനറല്‍ കണ്‍വീനര്‍), സിദ്ദീഖ് കെ.എം, ബീരാന്‍ എന്‍.കെ, അബ്ദുല്ല സി.എച്ച്, റഫീഖ് (ജോ.കണ്‍വീനര്‍), സ്വദകത്തുള്ള സുഹ് രി (ഫിനാന്‍സ് ചെയര്‍മാന്‍), റഫീഖ്. എന്‍ (ഫിനാന്‍സ് കണ്‍വീനര്‍), സി.എച്ച് മൊയ്തു (ഫുഡ്& റീഫ്രഷ്‌മെന്റ് ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി എ.എം(ഫുഡ്& റീഫ്രഷ്‌മെന്റ് കണ്‍വീനര്‍), ഫാറൂഖ് എം, ഷിഹാബ്, സ്വാബിര്‍ (സ്റ്റേജ് ആന്റ് സൗണ്ട്), സാബിത് സി.എച്ച്, ശാക്കിര്‍ സി.എച്ച്, സി.എച്ച് ഉമ്മര്‍, മുഹമ്മദ് അബൂബക്കര്‍ (സ്വീകരണം), സിദ്ദീഖ് എം, ആബിദ്, മഹ്ഷൂഖ്, നവാസ്, കെ.എം ഇബ്രാഹിം (പ്രചരണം). 
മൊഗറടുക്ക മസ്ജിദില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം എസ് എസ് എഫ് മുഗു സെക്ടര്‍ പ്രസിഡന്റ് ഫൈസല്‍ സഖാഫി കരയുടെ അധ്യക്ഷതയില്‍ ഡിവിഷന്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സഖാഫി ഉല്‍ഘാടനം ചെയ്തു. ഉനൈസു റഹ്മാന്‍ ഊജംപദവ് വിഷയാവതരണം നടത്തി.

Keywords:Kasaragod-Puthige-Students-SSF

Post a Comment

0 Comments

Top Post Ad

Below Post Ad