Type Here to Get Search Results !

Bottom Ad

കാവുഗോളി തീരദേശ റോഡില്‍ ക്രമക്കേട് ; വിജിലന്‍സ് പരിശോധിച്ചു


കാസര്‍കോട് (www.evisionnews.in) : നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന നാട്ടുകാരുടെ പരാതിയിയെ തുടര്‍ന്ന് കാസര്‍കോട്-കാവുഗോളി തീരദേശ റോഡില്‍ വിജിലന്‍സ് പരിശോധന നടത്തി .വിജിലന്‍സ് സി.ഐ ബാലകൃഷ്ണന്‍, ഓവര്‍സീയര്‍ സുനിത എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ റോഡ് പരിശോധന നടന്നത്.98.5 ലക്ഷം രൂപ ചെലവഴിച്ച് കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് ലിമിറ്റഡ് കമ്പനിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ തികയും മുമ്പേ റോഡിന്റെ ഇരുവശങ്ങളും തകര്‍ന്നിരുന്നു. നിര്‍മ്മാണത്തിലെ ക്രമക്കേടാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്.

keywords: Kaavugoli-road-vigilence

Post a Comment

0 Comments

Top Post Ad

Below Post Ad