Type Here to Get Search Results !

Bottom Ad

മംഗളൂരു നെല്ല്യാടിയില്‍ മലയാളിയുടെ ജ്വല്ലറി കൊള്ളയടിച്ചു


മംഗളൂരു (www.evisionnews.in) : നെല്ലിയാടിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി കൊള്ളയടിച്ചു. ഏഴര കിലോ വെള്ളിയും 80,000 രൂപ വിലമതിക്കുന്ന കല്ലുകളും നഷ്ടപ്പെട്ടു. എന്നാല്‍ നാലര കിലോ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന സേഫ് ലോക്കര്‍ കൊള്ളക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ സുരക്ഷിതമാണ്. വയനാട്, കല്‍പ്പറ്റ സ്വദേശി സമീറിന്റെ ഉടമസ്ഥതയിലുള്ള ജിഗോള്‍ഡ് ജ്വല്ലറിയാണ് വ്യാഴാഴ്ച രാത്രി കൊള്ളയടിക്കപ്പെട്ടത്. ഷട്ടറിന്റെ പൂട്ടുകളും സെന്റര്‍ ലോക്കറും തകര്‍ത്താണ് കൊള്ളക്കാര്‍ ജ്വല്ലറിക്കകത്ത് കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു വെള്ളി ആഭരണങ്ങളും കല്ലുകളും. വെള്ളിയാഴ്ച രാവിലെയാണ് ജ്വല്ലറി കൊള്ളയടിക്കപ്പെട്ട വിവരം അറിഞ്ഞത്. സംഭവത്തില്‍ ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലയാളി കുടിയേറ്റ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് നെല്ല്യാടി.

keywords: Manglore-Nellyadi-jwellery-theft

Post a Comment

0 Comments

Top Post Ad

Below Post Ad