Type Here to Get Search Results !

Bottom Ad

ഈദുല്‍ ഫിത്വര്‍ സൗഹാര്‍ദ്ദപ്പെരുന്നാളാക്കി നുസ്രത്ത് ചൗക്കി


ചൗക്കി (www.evisionnews.in) : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സൗഹൃദം കാത്ത് സൂക്ഷിക്കുക എന്ന സന്ദേശവുമായി ചൗക്കിയിലെ നുസ്രത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരുടെ പെരുന്നാളാഘോഷം നവ്യാനുഭവമായി. പെരുന്നാള്‍ ദിനത്തില്‍ 50 ഓളം വിവിധ ക്ലബ് പ്രവര്‍ത്തകരും നുസ്രത്ത് യു.എ.യി കമ്മിറ്റി ഭാരവാഹികളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം ചൗക്കിയില്‍ ഒത്തുകൂടി പരസ്പരം ആലിംഗനം ചെയ്തും മധുര പലഹാരം വിതരണം ചെയ്തും ആഘോഷത്തിനു നിറം കൂട്ടി.
 ക്ലബ്ബ് പ്രസിഡണ്ട് സത്താര്‍ കല്ലങ്കൈയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി കരീം ചൗക്കി ട്രഷറര്‍ താജുദീന്‍ തോട്ടത്തില്‍ , ദാമോദരന്‍, നിസാഫി, റഫീക്ക് കല്‍പന, സത്താര്‍ ചൗക്കി, കരീം, നാസി, ബീരാന്‍, അസ്‌കര്‍ , അഫ്‌നാന്‍ , സിനാന്‍ , ബിലാല്‍, നുസ്രത്ത് യു.എ.യി കമ്മിറ്റി ഭാരവാഹികളായ ഫാറൂഖ് എ.കെ, ഷുക്കൂര്‍ മുക്രി, മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍, മഹ്മൂദ് കുളങ്കര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

keywords: Nusrath-chowkki-eid-ul-fthr

Post a Comment

0 Comments

Top Post Ad

Below Post Ad