Type Here to Get Search Results !

Bottom Ad

മാങ്ങാട് സ്വദേശിനിയും ഭര്‍ത്താവും സേലത്തെ വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍


ഉദുമ (www.evisionnews.in) : മാങ്ങാട് സ്വദേശിനിയും ഭര്‍ത്താവും സേലത്തെ വീട്ടില്‍ തലക്ക് അടിയേറ്റ് മരിച്ച നിലയില്‍. ഉദുമ അമ്പാപുരത്തെ രമണി(44), ഭര്‍ത്താവ് സേലം സ്വദേശി ഗുണശേഖരന്‍(53) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ സേലം നാമം ജില്ലയിലെ തനിപുരം ഊത്തുകാലിപ്പെട്ടിയിലെ വീട്ടില്‍ കണ്ടത്.
 ക്ഷീര കര്‍ഷകനാണ് ഗുണശേഖരന്‍. പുലര്‍ച്ചെ നാല് മണിക്ക് പാലുമായി ഗുണശേഖരന്‍ സൊസൈറ്റിയിലേക്ക് പോയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതായി പാല്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. പിന്നീടാണ് കൊല നടന്നതെന്നാണ്് പൊലീസിന്റെ നിഗമനം. 
ചുറ്റിക പോലുള്ള ആയുധം കൊണ്ട് തലക്കും മുഖത്തും അടിച്ചാണ് കൊലനടത്തിയത്. ഇവരുടെ വീടിന് കുറച്ചകലെയാണ് ഗുണശേഖരന്റെ തറവാട് വീട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയം.
2011ലാണ് ഗുണശേഖരനും രമണിയും തമ്മില്‍ വിവാഹിതരായത്. അമ്പാപുരത്തെ നാരായണിയുടേയും പരേതനായ നാരായണന്‍ ആചാരിയുടേയും മകളാണ് രമണി. സഹോദരങ്ങള്‍: രവീന്ദ്രന്‍, പുരുഷോത്തമന്‍, ചന്ദ്രന്‍, രോഹിണി. 
വിവരമറിഞ്ഞ് ബന്ധുക്കള്‍ ഇന്നലെ സേലത്തെത്തി. രമണിയുടെ മൃതദേഹം അമ്പാപുരത്തേക്ക് കൊണ്ടുവരും. ദമ്പതികള്‍ക്ക് മക്കളില്ല. 
കൊലയാളികളെ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പി. കരുണാകരന്‍ എം.പി സേലം പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടു.

keywords: Death-Selam-uduma-

Post a Comment

0 Comments

Top Post Ad

Below Post Ad