മേല്‍പ്പറമ്പ്: (www.evisionnews.in)കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടിലെ സുപ്രധാന ടൗണായ മേല്‍പ്പറമ്പില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ പൊതുജനത്തിന് ശല്യമായി.ഇതിനെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മേല്‍പ്പറമ്പ് എറൗണ്ട് ഫേസ് ബുക്ക് കൂട്ടായ്മ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമര്‍പ്പിച്ചു
കന്നുകാലികളുടെ റോഡിലുള്ള വിഹാരം കെ.എസ്സ് ടി പി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞതിന് ശേഷം വന്‍ വാഹന അപകടങ്ങള്‍ വരുത്തുന്നതിലേക്ക് എത്തിച്ചതായി പരാതിയിലുണ്ട്.
ഇതിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ഫെയ്‌സ് ബുക്ക് കൂട്ടായ്മ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഡ്രോസര്‍ അബ്ദുല്ല ,സയ്യിദ് തങ്ങള്‍ ,സൈഫുദ്ദീന്‍ മാക്കോട് , കെ.എസ്സ് സാലി കീഴൂര്‍ ,ഗുരുക്കള്‍ അബ്ദുല്ല ഒരവങ്കര , നച്ചു പട്ടം ,അബ്ബാസ് അലി ,നാസര്‍ ഡീഗോ ,ഫസലുറഹ്മാന്‍ ,കെ.എം.എ ഫാറൂഖ് ,കെ.സി മുനീര്‍, കെ.പി റാഫി, കെ.എം ഹസ്സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
Post a Comment
0 Comments