കാസര്‍കോട്(www.evisionnews.in): യുവാവിനെ നഗരത്തില്‍ വെട്ടി പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. ഫാന്‍സി കടയിലെ ജീവനക്കാരന്‍ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അസ്ഹറുദ്ദീനെ (24) യാണ് വെള്ളിയാഴ്ച വൈകിട്ട് ആനവാതുക്കലില്‍ വെച്ച് അക്രമിച്ചത്. ബൈക്കില്‍ കടയിലേക്ക് പോകുമ്പോള്‍ ഓമ്‌നി മാരുതി വാനിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.
വെട്ടേറ്റ അസ്ഹറുദ്ദീനെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് സംഭവസ്ഥലത്തെത്തിയിരുന്നു.
അസ്ഹറുദ്ദീന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords:Kasaragod-Attack-Case-Bike
Keywords:Kasaragod-Attack-Case-Bike

Post a Comment
0 Comments