തിരുവനന്തപുരം: (www.evisionnews.in) മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഡിസംബര്‍ നാലിനാണ് വിവാഹം. കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ നിശ്ചയച്ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അജയ് കൃഷ്ണന്‍. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്. ബാര്‍ കോഴ വിവാദങ്ങള്‍ ഉയരുന്നതിന് മുന്‍പ് തന്നെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് വിവാഹം വൈകുകയായിരുന്നു.
keywords: Adoor-prakash-son-biju-Ramsesh-Sisitr-Wedding

Post a Comment
0 Comments