കാസര്‍കോട്: (www.evisionnews.in) മൊഗ്രാല്‍പുത്തൂരിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും നാട്ടുകാര്‍ക്കും നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി സി.പി.എമ്മും പൊലീസും രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയക്കെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച ഐക്യവേദിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും പൊലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തിയതിന്റെ പ്രതികാരമായി കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ ഇവിടെ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ വസ്തു നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ പടികൂടുന്നതിന് പകരം കഞ്ചാവ് ലഹരി മാഫിയക്ക്് ഒത്താശ ചെയ്യുന്ന സി.പി.എം നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് നിരപരാധികളായ മുസ്്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് ജയിലിലടക്കുകയാണ്.
ആഴ്്ചകള്‍ക്ക് മുമ്പ്് ലഹരി വിരുദ്ധ പ്രഭാഷണം നടത്തിയ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ഖത്തീബിനെ ഭീഷണിപ്പെടുത്തി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഘമാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത്. നാട്ടുകാരോടുള്ള പ്രതികാരം രാഷ്ട്രീയവത്കരിച്ച് കാര്യം നേടാനുള്ള മാഫിയ സംഘത്തിന്റെ ഹിഡന്‍ അജണ്ടയ്ക്ക് പിന്തുണനല്‍കുകയാണ് സി.പി.എമ്മും പൊലീസും. അക്രമത്തിനിരയായവര്‍ നല്‍കിയ പരാതിയിന്മേല്‍ നിസാരവകുപ്പുകള്‍ ചേര്‍ത്ത് പല പ്രതികളെ ഒഴിവാക്കിയുമാണ് പൊലീസ് എഫ്.ഐ.ആര്‍ തയാറാക്കിയത്. ഏറ്റവുമൊടുവില്‍ മൊഗ്രാല്‍ പുത്തൂരില്‍ ട്രാവല്‍സ് സ്ഥാപനം നടത്തുന്ന എം.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സാഫ് എന്ന യുവാവിനെ സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരിക്കുകയാണ്. 30 വര്‍ഷമായി മൊഗ്രാല്‍ പുത്തൂരില്‍ സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇവിടെ രാഷ്ട്രീയം ചേരിതിരിഞ്ഞുള്ള സംഘട്ടനങ്ങളും ഉണ്ടാവാറില്ല. എന്നാല്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ കൂട്ടുപിടിച്ച് രാഷ്ട്രീയ സംഘട്ടനമുണ്ടാക്കി നാടിന്റെ സമാധാനന്തരീക്ഷം ഇല്ലാതാക്കുകയാണ് അക്രമങ്ങളുടെ പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമുണ്ടായ ചില അനിഷ്ടസംഭവങ്ങളില്‍ പൊലീസ് ഇരട്ടനീതിയാണ് പൊലീസ് നടപ്പാക്കുന്നത്. മെയ് 15ന് രാത്രി നെല്ലിക്കുന്ന് സ്വദേശി അനീസിനെയും കുടുംബത്തെയും ആര്‍.ഡി.നഗറില്‍ വെച്ച് അക്രമിച്ച സംഭവത്തിലും വോട്ടെണ്ണല്‍ ദിവസം കുഡ്ലുവില്‍ നഗരത്തിലെ കടയടച്ചുവരികയായിരുന്ന അന്‍സാറിനെയും സുഹൃത്തിനെയും വധിക്കാന്‍ ശ്രമിച്ച കേസിലും ഇതേവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. പാറക്കെട്ട് സ്വദേശി സിദ്ദീഖിനെ ബസ് സ്റ്റോപ്പില്‍വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ചേരങ്കൈ കടപ്പുറത്തെ സി.എം അബ്ദുല്ലയെയും കുടുബംത്തെയും ലൈറ്റ് ഹൗസിന് സമീപം കാര്‍ തടഞ്ഞുവെച്ച് അക്രമിച്ച കേസിലും തളിപ്പടുപ്പിലും കറന്തക്കാട്ടും നടത്തിയ അക്രമത്തില്‍ വാഹനങ്ങള്‍ തകര്‍ക്കുകയും നിരവധി പേരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലും പ്രതികളായവര്‍ ഇനിയും പിടിക്കപ്പെട്ടിട്ടില്ല. ഭരണമാറ്റത്തോട് കൂടി സിപിഎമ്മിന് അടിമപ്പണി ചെയ്യുകയാണ് പൊലീസ് സേന. ഈ പ്രവണത ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമായേക്കും. കാസര്‍കോട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിടി അഹമ്മദലി, ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, മണ്ഡലം പ്രസിഡണ്ട് എല്‍എ മഹമൂദ് ഹാജി, ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, സെക്രട്ടറി മാഹിന്‍ കേളോട്ട്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം മുനീര്‍ ഹാജി പങ്കെടുത്തു.
keyword-muslim-league-press-meet

Post a Comment
0 Comments