Type Here to Get Search Results !

Bottom Ad

നാളേയ്ക്കൊരു തണല്‍: ട്രീ കൂട്ടായ്മ മരം നട്ടുപിടിപ്പിക്കല്‍ പദ്ധതി തുടങ്ങി

തളങ്കര (www.evisionnews.in): തളങ്കര ആസ്ഥാനമായുള്ള 'ട്രീ'എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തളങ്കരയിലെ പ്രധാന കേന്ദ്രങ്ങളില്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. തളങ്കര ദീനാര്‍ നഗറില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയും തളങ്കര പടിഞ്ഞാറില്‍ പ്രമുഖ വ്യവസായി ഖാദര്‍ തെരുവത്തും തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. ദീനാര്‍ നഗറില്‍ ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുടെയും പടിഞ്ഞാറില്‍ വാസ് പടിഞ്ഞാര്‍ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 

വിവിധ ക്ലബ്ബുകള്‍ മുഖാന്തിരമാണ് തളങ്കരയിലെ പ്രധാനകേന്ദ്രങ്ങളില്‍ മാവും പ്ലാവും നട്ടുപിടിപ്പിക്കുന്നത്. ആദ്യഘട്ടമായി 100 തൈകളാണ് നടുക. ക്ലബ്ബുകള്‍ക്കുള്ള തൈകളുടെ വിതരണോദ്ഘാടനം ടി.എ ഷാഫി നിര്‍വഹിച്ചു. ഷുഹൈബ് കെ. അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, കെ.എ.എം ബഷീര്‍ വോളിബോള്‍, മജീദ് തെരുവത്ത്, ടി.കെ അമീന്‍, ഷരീഫ് മദീന, ഷഹസമാന്‍ തൊട്ടാന്‍, നിസാര്‍ അല്‍ഫ, കെ.പി ബഷീര്‍, ഷംസു മഗ്ഡ, എ.എസ് ഷംസുദ്ദീന്‍, നവാസ് അല്‍ഫ, ഗഫൂര്‍ തളങ്കര, അഷ്റി, നിഹാല്‍ അബ്ദുല്ല, മാലൂ, ഷംവീല്‍, ഷാഹിന്‍, ജഹാംഗീര്‍, ഫൈസല്‍, ഹാത്തിബ്, അയൂബ്, യൂസഫ് ബാങ്കോട്, ഫൈസല്‍ പടിഞ്ഞാര്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad