Type Here to Get Search Results !

Bottom Ad

വിവരദോഷിയായ കായിക മന്ത്രിയെ മാറ്റാന്‍ പിണറായി തയ്യാറാകണം - കെ സുധാകരന്‍

കണ്ണൂര്‍ (www.evisionnews.in): ലോക ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ചാനലില്‍ തെറ്റായ പരാമര്‍ശം നടത്തി വെട്ടിലായ കായിക മന്ത്രി ഇ.പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. വിവരദോഷിയായ കായികമന്ത്രിയെ മാറ്റാന്‍ പിണറായി വിജയന്‍ തയാറാവണമെന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. വളപട്ടണത്ത് കണ്ടല്‍ പാര്‍ക്കല്ല. റിസോര്‍ട്ട് പണിയാനാണ് സിപിഐഎം നീക്കമെന്നും അധികാരത്തിന്റെ ഹുങ്കില്‍ പാര്‍ക്ക് വീണ്ടും തുറന്നാല്‍ ചോരയും നീരും ഒഴുക്കി നേരിടുമെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ടെന്നുമുള്ള ഇ.പി ജയരാജന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതിന്റെ പിന്നാലെയാണ് രൂക്ഷമായ പരാമര്‍ശങ്ങളുമായി കെ. സുധാകരന്‍ പരസ്യമായി രംഗത്ത് വരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad