കണ്ണൂര്‍ (www.evisionnews.in): സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാജിവച്ചു. മുസ്ലിം ലീഗിലെ സി.സമീറാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ചത്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് നടപടി.
മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായ പി.കെ രാഗേഷിന്റെ വോട്ടും ചേര്‍ന്നാണ് എല്‍ഡിഎഫിന് മേയര്‍ സ്ഥാനം ലഭിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണ് ഉള്ളത്. ഒന്നു വിമതനായ രാഗേഷുമാണ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ മുസ്ലിം ലീഗിലെ സി. സമീറിനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കുകയുമായിരുന്നു. പിന്നീട് നടന്ന സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായി രാഗേഷ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വിമതനായി മത്സരിച്ച രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയതോടെയാണ് അവിശ്വാസപ്രമേയത്തിന് സാധ്യത ഉരുത്തിരിഞ്ഞത്. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. ഇതോടെ കണ്ണൂര്‍ നഗര ഭരണത്തിന്റെ സമഗ്രാധിപത്യം സിപിഎമ്മിന്റെ കൈകളിലാകും. നഗരഭരണം പൂര്‍ണമായും പിടിച്ചെടുക്കുന്നതിന് പുറമെ നിലവില്‍ ജില്ലാ പഞ്ചായത്തും കണ്ണൂര്‍ നിയമസഭാ -ലോക്‌സഭാ മണ്ഡലങ്ങളും സിപിഎമ്മിന്റെ കൈകളിലായി.

Post a Comment
0 Comments