Type Here to Get Search Results !

Bottom Ad

മാധ്യമപ്രവര്‍ത്തരെ മര്‍ദ്ദിച്ച പുലിക്കുട്ടികളെ വാഴ്ത്തി ആര്‍.എസ്.എസ് ഫേസ്ബുക്ക്

പാലക്കാട് (www.evisionnews.in): ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച ആര്‍.എസ്.എസുകാരായ പ്രതിക െ'പുലിക്കുട്ടികള്‍' എന്നു വാഴ്ത്തി ആര്‍.എസ്.എസ് ഫേസ്ബുക്ക് പേജ്. ഇവരെ അഭിനന്ദിച്ചും ഇവര്‍ക്ക് ആശംസകളര്‍പ്പിച്ചും നിരവധി പോസ്റ്റുകളാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നത്.

സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 'സംഘശക്തി കേരളം', 'വീ ലവ് ശശികല ടീച്ചര്‍' തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടയാണ് അക്രമികളെ അഭിനന്ദിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് ആവശ്യത്തിനു കൊടുത്തുവിട്ട ഒറ്റപ്പാലത്തെ നമ്മുടെ പുലിക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍... തൃശൂര്‍പൂരത്തിന് വന്നപ്പോള്‍ കൊടുക്കേണ്ടതായിരുന്നു. അതിപ്പോ കുറച്ചു വൈകിയാണെങ്കിലും സന്തോഷം. ഒറ്റപ്പാലത്തെ നമ്മുടെ മുഴുവന്‍ ടീംസിനും എല്ലാവിധ ആശംസകളും. സമാജത്തെ പൊതുജന മധ്യത്തില്‍ അവഹേളിക്കാന്‍ നടക്കുന്ന എല്ലാ മാധ്യമവേശ്യകള്‍ക്കും ഇതൊരു പാഠമാകട്ടെ ...ഭാരത് മാതാ കീ ജയ് ..' എന്ന കുറിപ്പും ഇത്തരം പേജുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. മര്‍ദ്ദനത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകര്‍ സി.പി.എം ഗുണ്ടകളാണെന്നും ഇവരെ മര്‍ദ്ദിക്കുന്നത് ചങ്കൂറ്റമാണെന്നുമുളള തരത്തിലാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.

പാലക്കാട് ചെര്‍പ്പുളശേരി നെല്ലായയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ ഇതു റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad