കുമ്പള (www.evisionnews.in): പൂക്കട്ട-കുമ്പള റൂട്ടില്‍ ട്രിപ്പുകള്‍ മുടക്കി ജനങ്ങളെ വലയ്ക്കുന്ന സ്വകാര്യ ബസ് കമ്പനിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ദിവസവും 10-15 മിനിറ്റിന്റെ ഇടവേളയില്‍ ഓടേണ്ട ബസുകള്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് സര്‍വീസ് നടത്തുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം.
ഈ റൂട്ടില്‍ മറ്റു ബസുകള്‍ സര്‍വീസ് നടത്താന് മഹാലക്ഷ്മി കമ്പനി അനുവദിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. ഈ സാഹജര്യം മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി ബസുകള്‍ റൂട്ടില്‍ അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ട്രിപ്പ് മുടക്കുന്നതിനെതിരെ കുമ്പള പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ബസ് കമ്പനിക്ക് ഒത്താശചെയ്യുകയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Post a Comment
0 Comments