Type Here to Get Search Results !

Bottom Ad

എ.ടി.എം കൗണ്ടറില്‍ സ്‌ഫോടനം നടത്തി കവര്‍ച്ചാശ്രമം

കൊച്ചി (www.evisionnews.in): ആലുവയില്‍ എ.ടി.എം കൗണ്ടര്‍ സ്ഫോടനത്തില്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. എസ്.ബി.ഐയുടെ എ.ടി.എം ആണ് തകര്‍ത്തത്. നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഭവസ്ഥലത്തെത്തിയതിനെ തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു. കൗണ്ടറില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. 

ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് എ.ടി.എം കൗണ്ടറിലെത്തിയ മോഷ്ടാവ് സ്ഫോടക വസ്തുക്കള്‍ കൗണ്ടറിലിട്ട് പുറത്തേക്ക് ഓടുകയും സ്ഫോടനം നടന്നശേഷം അകത്ത് കടക്കുകയുമായിരുന്നു. തുടര്‍ന്ന് മെഷീന്‍ പൂര്‍ണമായി തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പോലീസ് എത്തിയത്. പോലീസ് വാഹനത്തിന്റെ സൈറണ്‍ കേട്ട മോഷ്ടാവ് മോഷണ ശ്രമം ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ചിത്രം എ.ടി.എമ്മിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ് അന്വേഷണം തുടങ്ങി.

Keywords: Kerala, news-aluva-atm-counter-theft-attempt-sunday

Tags

Post a Comment

0 Comments

Top Post Ad

Below Post Ad