Type Here to Get Search Results !

Bottom Ad

വെള്ളമില്ല,വെളിച്ചമില്ല,ഗതാഗത കുരുക്ക് അതിലേറെ,കാസര്‍കോട്ട് ജനം പൊറുതിമുട്ടുന്നു.



കാസര്‍കോട് : (www.evisionnews.in) വെള്ളമില്ല,വെളിച്ചമില്ല,ഗതാഗത കുരുക്ക് അതിലേറെ,കാസര്‍കോട്ട് ജനം പൊറുതിമുട്ടുമ്പോള്‍ ഭരണാധികാരികള്‍ വീണ വായിക്കുന്നു. ജനപ്രതിനിധികള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നു. നഗരഭരണവും നോക്കുകുത്തിയായി. സംസ്ഥാനത്ത് മറ്റൊരിടത്തും ഇല്ലാത്ത ദുരവസ്ഥയാണ് ജില്ലാ ആസ്ഥാന നഗരിയായ കാസര്‍കോട് അഭിമുഖീകരിക്കുന്നത്. 

നഗരത്തിലെ ട്രാഫിക് സിഗ്‌നലുകള്‍ കണ്ണടച്ചിട്ട് നാളുകളായി.റോഡ് മുറിച്ച് കടക്കേണ്ട സീബ്രാ ലൈനുകള്‍ കാണാന്‍ ഭൂതക്കണ്ണാടി വേണം. രാത്രിയായാല്‍ വെളിച്ചമില്ല. നഗരത്തിലെത്തുന്നവര്‍ വല്ലാതെ ഭയപ്പാടിലാണ്. ചന്ദ്രഗിരി ജങ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ തകരാറായിട്ട് മാസങ്ങളായി. അധികൃതര്‍ ഇതറിഞ്ഞിട്ടില്ല. കാസര്‍കോട് ടൗണിലേക്കും ചന്ദ്രഗിരി പാലം വഴിയും പുതിയ ബസ്സ്റ്റാന്‍ഡിലേക്കുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടുത്തെ സര്‍ക്കിള്‍ കടന്നുപോകാന്‍ വാഹനങ്ങള്‍ പ്രയാസപ്പെടുന്നു. ഒരേസമയം വാഹനങ്ങള്‍ കടന്നുവരുന്നതിനാല്‍ വാക്തര്‍ക്കവും അപകടവും പതിവാണ്. സ്‌കൂള്‍ തുറന്നതോടെ കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ക്കും സര്‍ക്കിള്‍ കടക്കാന്‍ പ്രയാസമാണ്. ഹോംഗാര്‍ഡിനെ ഇവിടെ ട്രാഫിക് നിയന്ത്രണത്തിന് നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പരിധിക്കപ്പുറത്താണ് വാഹനങ്ങളുടെ ഒഴുക്ക്.

നഗരത്തിലെ റോഡുകളിലൊന്നും സീബ്രാ ലൈനില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ പ്രയാസത്തിലാണ്. പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ്, ചന്ദ്രഗിരി ജങ്ഷന്‍, ജനറല്‍ ആശുപത്രി, മല്ലികാര്‍ജുന ക്ഷേത്രപരിസരം, കറന്തക്കാട്, വിദ്യാനഗര്‍, ബിസി റോഡ് എന്നിവിടങ്ങളില്‍ ഇത് അപകടങ്ങളുണ്ടാക്കുന്നു. ട്രാഫിക് പൊലീസിന് സ്ഥിരമായി നില്‍ക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാനാകില്ല. പൊതുമരാമത്ത് അധികൃതരോട് അപേക്ഷിച്ചിട്ടും ലൈന്‍ വരക്കാന്‍ തയ്യാറാകുന്നില്ല. 

പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും മറ്റിടങ്ങളിലും തെരുവുവിളക്ക് കത്താതായിട്ട് മാസങ്ങളായി. വ്യാപാരികളും നാട്ടുകാരും മുനിസിപ്പാലിറ്റിയില്‍ പലതവണ പരാതിപ്പെട്ടിട്ടും നന്നാക്കാന്‍ തയ്യാറാകുന്നില്ല. ഇരുട്ടുപരന്നാല്‍ അപകടങ്ങള്‍ പതിവാണ്. മറ്റിടങ്ങളില്‍നിന്ന് നഗരത്തിലെത്തുന്ന അപരിചിതര്‍ പരിഭ്രാന്തിയിലാകുന്നു. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരും വിളയാടുന്നുണ്ട്.

Keywords-Kasaragod-Town-Facing-Problems

Post a Comment

0 Comments

Top Post Ad

Below Post Ad