Type Here to Get Search Results !

Bottom Ad

പ്രാസികളുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് തുണയാകുന്നു: സി.ടി


കാറഡുക്ക: (www.evisionnews.in) പ്രയാസമനുഭവിക്കുന്ന പാവപ്പെട്ടവരെ കണ്ടെത്തി സഹായിക്കുന്നതിലൂടെ അവരോടൊപ്പം തങ്ങളും കൂടെയുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രവാസികളുടെ സാന്ത്വന പ്രവര്‍ത്തികളുടെ രീതിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി പറഞ്ഞു. നാട്ടിലെ അശരണരെ കണ്ടെത്തി റിലീഫ് പ്രവര്‍ത്തനത്തിന് തയ്യാറായ ദുബൈ കെ.എം.സി.സി കാറഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന് സി.ടി പറഞ്ഞു. 

ദുബൈ കെ.എം.സി.സി കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി ആദൂര്‍ സി.എ നഗറില്‍ സംഘടിപ്പിച്ച കാരുണ്യകൈനീട്ടം റമസാന്‍ റിലീഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് മൊയ്തീന്‍ സി.എ നഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാട്രഷറര്‍ മൊയ്തീന്‍ പി ചെര്‍ക്കളം മുഖ്യ പ്രഭാഷണം നടത്തി. ഇ.ആര്‍ ഹമീദ്, ഇ.എം മൊയ്തീന്‍, അബൂബക്കര്‍ മൗലവി, ഹനീഫ് കോട്ട, എ.പി ഹനീഫ, സലാം നഈമി, മുല്ല ഉമര്‍ പ്രസംഗിച്ചു.

keywords: Kmcc-karaduka-rilief

Post a Comment

0 Comments

Top Post Ad

Below Post Ad