കാസര്‍കോട് : (www.evisionnews.in) കോളിയടുക്കം ഗവ. യു.പി സ്‌കൂളിന് ഉദുമ എം.എല്‍. എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 28 ലക്ഷം രൂപയുടെ പുതിയ 3 ക്ലാസ്സുമുറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.നിര്‍വഹിച്ചു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്സ്റ്റര്‍ എ.പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ഷാസിയ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.ഗീത, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍.വി.ബാലന്‍, മുന്‍ വാര്‍ഡ് മെമ്പര്‍,എനാരായണന്‍ നായര്‍, എം ചന്ദ്രന്‍ നായര്‍, എം.രജനി, പി.വിജയന്‍, കെ.വനജകുമാരി പ്രസംഗിച്ചു. പി .ടി .എ പ്രസിഡന്റ് എ. വി.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ്‌സെക്രട്ടറി പി.മധു നന്ദിയും പറഞ്ഞു.
Keywords: Koliyadukam-school-new-block

Post a Comment
0 Comments