Type Here to Get Search Results !

Bottom Ad

ജിഷ കൊലക്കേസ്: അസം സ്വദേശി പിടിയില്‍; പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി (www.evisionnews.in): പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ജിഷ കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. അസം സ്വദേശി അമിയുര്‍ ഉള്‍ ഇസ്ലാമാണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. പിടിയിലായ യുവാവിന്റെ രക്ത സാംപിള്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാഫലം ഉച്ചയോടെ ലഭിച്ചേക്കും. പരിശോധനാഫലം അനുകൂലമായാല്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. 

ജിഷയുടെ സുഹൃത്താണ് ഇപ്പോള്‍ പിടിയിലായ ആസം സ്വദേശിയായ യുവാവ്. അതേസമയം ജിഷയുടെ വീട്ടില്‍നിന്ന് കിട്ടിയ ചെരുപ്പാണ് കേസില്‍ വഴിത്തിരിവായതെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന. ചെരുപ്പ് വിറ്റ കടയുടമയുടെ മൊഴിയും നിര്‍ണായകമായി. കുറുപ്പംപടിയിലെ ഒരു കടയില്‍ നിന്നാണ് ചെരുപ്പ് വാങ്ങിയത്. അമീയുര്‍ ഉള്‍ ഇസ്ലാം ജിഷയുടെ വീടിന്റെ 200 മീറ്റര്‍ ദൂരത്താണ് താമസം. ലൈംഗിക വൈകൃതമുള്ള യുവാവെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം രാവിലെയും ഇയാള്‍ ജിഷയുടെ വീട്ടിലെത്തിയിരുന്നു. വൈകിട്ട് നാലുമണിക്ക് ഇയാള്‍ മദ്യപിച്ചാണ് ജിഷയുടെ വീട്ടിലെത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഇയാളുടെ നാലു സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റ ശേഷം ആദ്യം ഡി.ഐ.ജി ശ്രീലേഖയും തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റെയുമാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad