Type Here to Get Search Results !

Bottom Ad

ഡിജിറ്റല്‍ വായന സെലക്ടീവാകണം:ഡോ. ജി ഗോപകുമാര്‍


കാസര്‍കോട്.(www.evisionnews.in)ഡിജിറ്റല്‍ വായനയില്‍ വായനക്കാര്‍ വിഷയങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ പറഞ്ഞു.വായനയുടെ കാര്യത്തില്‍ രാജ്യത്തിനു മാതൃകയാണ് കേരളമെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉളളത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വായനാദിനാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പഴയ കാലങ്ങളില്‍ വായനയ്ക്ക് പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്. എന്നാല്‍ ഡിജിറ്റല്‍ വായന വന്നതോടെ എന്തും എഴുതാനുളള സ്വാതന്ത്ര്യം ഉണ്ടായി. ഡിജിറ്റല്‍ മേഖലയില്‍ എഴുതാനും വായിക്കാനും കൂടുല്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം വായനകളില്‍ വായനക്കാര്‍ കൂടുതല്‍ സെലക്ടീവായിരിക്കണം. എന്തും എഴുതാനുളള സ്വാതന്ത്ര്യം ഉളളതിനാല്‍ നല്ലതും ചീത്തയും അതില്‍ ഉള്‍പ്പെടും. അത് മനസ്സിലാക്കി വേണം ഡിജിറ്റല്‍ വായന നടത്താന്‍. വായനയാണ് നല്ല സംസ്‌കാരത്തിലേക്കും തൊഴിലിലേക്കും നമ്മെ നയിക്കുന്നതെന്നും ഡോ. ജി ഗോപകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വായനശീലം വളര്‍ത്തിക്കൊണ്ടു വരാന്‍ നമുക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പി എന്‍ സത്യന്‍ മാസ്റ്ററെ ചടങ്ങില്‍ ഡി ഇ ഒ ഇന്‍ ചാര്‍ജ്ജ് നാഗവേണി ആദരിച്ചു. വായനാവാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികള്‍ക്ക് നവോദയ പ്രിന്‍സിപ്പാള്‍ കെ എം വിജയകൃഷ്ണന്‍ സമ്മാനം നല്‍കി. പി കെ കുമാരന്‍ നായര്‍, സാക്ഷരതാ മേഖലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കാവുങ്കല്‍ നാരായണന്‍, ഇ രാഘവന്‍, സി സുകുമാരന്‍, സി എം ബാലകൃഷ്ണന്‍, എസ് വി അബ്ദുളള, ഹമീദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ സ്വാഗതവും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ വി രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad