പടന്ന: (www.evisionnews.in) പഴയങ്ങാടി അടുത്തിലയില്‍ കാര്‍ അപകടത്തില്‍ പടന്ന എടച്ചാക്കൈ സ്വദേശിയായ യുവാവ് മരിച്ചു. കെ എം സി നൗഷാദ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.40 മണിയോടെയാണ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്ന് പടന്നയലേക്ക് വരുമ്പോഴാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
keywords: Car-Accident-Pazhayangadi-Kannur

Post a Comment
0 Comments