കാസറഗോഡ് : (www.evisionnews.in) കനത്ത മഴ യിൽ ജില്ലയില്‍ പരക്കെ നാശ നഷ്ടംമഴയോടൊപ്പം കാറ്റിന്റെ ശക്തി കൂടിയതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടം.വി തച്ചു തിരഞ്ഞെടുപ്പിന്റെ പ്രചരണ ഭാഗമായി സ്ഥാപിച്ചതടക്കമുള്ള ഫല്‍ക്‌സ് ബോര്‍ഡുകള്‍ ശക്തമായ കാറ്റില്‍ റോഡിലേക്ക് വീണു
.ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കനത്ത കാറ്റും മഴയും ആരംഭിച്ചത്. മരങ്ങള്‍ കടപുഴകി വീണും റോഡിലേക്ക് വെള്ളം കയറിയും ജില്ലയുടെ പലഭാഗങ്ങളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈദ്യുതി വിതരണവും താറുമാറായി. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. ജില്ലയുടെ പല ഭാഗത്തും വൈദ്യുതി മുടങ്ങി പൂര്‍ണമായും ഇരുട്ടിലായി. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റോഡിലേക്ക് കടപുഴകി വീണ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും കുത്തിയൊലിച്ചുവന്ന കല്ലും മണ്ണും നീക്കുന്നതിനും നാട്ടുകാരും കെ എസ് ഇ ബി, , പൊലീസ് എന്നിവര്‍ നേതൃത്വം നല്‍കി. ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്.
കനത്ത മഴ ജില്ലയില്‍ പരക്കെ നാശ നഷ്ടം വിതച്ചു. ദേശീയ പാതയിലടക്കം പലയിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു.

Post a Comment
0 Comments