Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി എത്തിയ സ്റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരം പരിസരവാസികള്‍ക്ക് വിനയായി.



കാസര്‍കോട്: (www.evisionnews.in)  പ്രധാനമന്ത്രി നരേന്ദമോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് മാലിന്യങ്ങള്‍ തള്ളിയതായി നാട്ടുകാരുടെ പരാതി. പ്രധാനമന്ത്രി പ്രസംഗിച്ച ശേഷം സ്റ്റേഡിയത്തില്‍ ചിതറിക്കിടന്ന മാലിന്ന്യങ്ങള്‍ പ്ലാസ്റ്റിക്ക ചാക്കുകളാക്കിയും അല്ലാതെയും പരിസരത്തു തന്നെ നിക്ഷേപിച്ച് റാലിയുടെ സംഘാടകര്‍ കടന്നുവെന്നാണ് ആക്ഷേപം. മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗവും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംഘാടകര്‍ക്കോ മുന്‍സിപ്പാലിറ്റിക്കോ  ആണ് മാലിന്യം നീക്കേണ്ടതിന്റെ ചുമതല. ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഉയര്‍ന്ന പരാതി. മെയ് എട്ടിനാണ് മോദി സ്‌റ്റേഡിയത്തില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയതത്.


Keyword- Modi-Stadium-Waste

Post a Comment

0 Comments

Top Post Ad

Below Post Ad