ബദിയടുക്ക: (www.evisionews.in) ബദിയടുക്കക്ക് സമീപം കരിമ്പിലയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളില്‍ അക്വേഷ്യ മരം കടപുഴകി വീണു. ലോറി ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കാസര്‍കോട്ട് നിന്ന് അടക്ക കയറ്റി ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മരം വീണതിനെത്തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി.വെള്ളിയാഴ്ച രാവിലെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
keyword: wood-cut-down
Post a Comment
0 Comments