ബാംഗ്ലൂര്‍: (www.evisionnews.in) ഫൈനലില്‍ ബാംഗ്ലൂരിനെ തോല്‍പിച്ച് ഹൈദരാബാദ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.
ഇരുടീമുകളും 200 കടന്ന മത്സരത്തില്‍ 8 റണ്‍സിനായിരുന്നു ഹൈദരബാദിന്റെ ജയം.
ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത് തുടക്കം മുതല്‍ ആഞ്ഞടിച്ച വാര്‍ണറും (38 പന്തില്‍ 69), മധ്യഓവറുകളില്‍ കസറിയ യുവരാജും (23 പന്തില്‍ 38) അവസാനനിമിഷം തച്ചുതകര്‍ത്ത ബെന്‍കട്ടിംഗും (15 പന്തില്‍ 39) ചേര്‍ന്നപ്പോള്‍ ഹൈദരബാദിന്റെ സ്‌കോര്‍ 208ല് എത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലരിന് നിശ്ചിത ഓവറില്‍ 200 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഓപണര്‍മാരായ ഗെയിലും കോഹ്ലിയും അര്‍ധസെഞ്ച്വറികളുമായി കളം വാണപ്പോള്‍ എളുപ്പം സ്വന്തമാക്കുമെന്ന് കരുതിയ മത്സരമാണ് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ബാംഗ്ലൂര്‍ കൈവിട്ടത്.
ബെന്‍ കട്ടിംഗിന്റെ പന്തില്‍ ഗെയിലാട്ടം നിലച്ചതോടെ ബാംഗ്ലൂര്‍ പരുങ്ങലിലായി. ഒരു ഐപിഎല്ലില്‍ 1000 റണ്‍സെന്ന നാഴികക്കല്ലിലേക്ക് 21 റണ്‍സകലെ നായകന് വീരാടും കൂടി വീണതോടെ മത്സരത്തില്‍ ഹൈദരബാദ് പിടിമുറുക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ എബിഡി കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അവസാന നിമിഷം സച്ചിന്‍ ബേബി നടത്തിയ പ്രകടനമൊന്നും ടീമിനെ ജയിപ്പിക്കാന്‍ മാത്രം ശേഷിയുള്ളതായിരുന്നില്ല. ഓള്‍റൗണ്ട് പ്രകടനം നടത്തിയ ബെന്‍കട്ടിംഗാണ് കളിയിലെ താരം.
ഡാവിഡ് വാര്‍ണര്‍ (പരമ്പരയുടെ താരം), വീരാട് കോഹ്ലി (ഓറഞ്ച് ക്യാപ്), ഭുവനേശ്വര്‍ കുമാര്‍ (പര്‍പിള്‍ ക്യാപ്), മുസ്തഫിസുര്‍റഹ്മാന്‍ (എമേജിംഗ് പ്ലയര്‍) സ്ഥാനങ്ങള്‍ സ്വന്തമാക്കി.

Keywords: Banglore, Sunrisers Hyderabad, Fina, IPL, Thrilling match

Post a Comment
0 Comments