Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ ബിജെപിയും സി പി എമ്മും ഏറ്റുമുട്ടി; പരിക്കേറ്റവര്‍ പരിയാരത്ത്


തൃക്കരിപ്പൂര്‍: (www.evisionnews.in) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിനിടയില്‍ ബുധനാഴ്ച രാത്രി തൃക്കരിപ്പൂര്‍ ടൗണില്‍ വീണ്ടും സി പി എമ്മും ബി ജെ പിയും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രൂപേഷ്(30), ദിനേഷ്(25) എന്നിവര്‍ക്ക് കുത്തേറ്റതായി സി പി എം കേന്ദ്രങ്ങള്‍ അറിയിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം. 

നേരത്തെ ബിജെപി സംഘം മാരകായുധങ്ങളുമായെത്തി ചുമട്ടു തൊഴിലാളിയെ അക്രമിച്ചിരുന്നു. സിപിഐ എം ബ്രാഞ്ചംഗവും തൃക്കരിപ്പൂര്‍ ടൌണിലെ ചുമട്ടുതൊഴിലാളിയുമായ നടക്കാവ് കോളനിയിലെ കഹാറി(28)നെയാണ് ചൊവ്വാഴ്ച വൈകിട്ട് ബൈക്ക് തടഞ്ഞ് മര്‍ദിച്ചത്. പരിക്കേറ്റ കഹാറിനെ സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി സംഘം ആശുപത്രിയിലും ആക്രമിച്ചു. 

കള്ളവോട്ട് ചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ തടഞ്ഞതിലുള്ള വൈരാഗ്യമാണ് അക്രമത്തിനുപിന്നിലെന്ന് സംശയിക്കുന്നു. പ്രദേശത്തെ ഒരു ബിജെപിക്കാരന്റെ സഹായത്തോടെ കുണിയനില്‍നിന്നെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയതെന്ന് സി പി എം കേന്ദ്രങ്ങള്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ വന്‍പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. 

keywords: trikaripur-cpim-bjp-contest-attack


Post a Comment

0 Comments

Top Post Ad

Below Post Ad