-മുസ്തഫ മച്ചിനടുക്കം
മലബാറിലെ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവ് കെ സുധാകരന്റെ വരവ് യു.ഡി.എഫിനു വലിയ ആത്മവീര്യം പകരുന്നു. കാസര്‍കോടിന്റെ ഭാഗമായിരുന്ന ഉദുമ മണ്ഡലം നിലവില്‍ വന്ന ശേഷം ആദ്യ തെരഞ്ഞെടുപ്പില്‍ 1977ല്‍ ശക്തമായ പോരാട്ടത്തില്‍ പ്രമുഖ സോഷ്യലിസ്റ്റ് മുന്‍ മന്ത്രി കൂടിയായ എന്‍.കെ ബാലകൃഷ്ണന്‍ അന്നത്തെ ജനത പാര്‍ട്ടി നേതാവ് കെ.ജി മാരാരെ മൂവായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി (www.evisionnews.in)
1980 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതാവ് കെ പുരുഷോത്തമന്‍ എന്‍.കെയെ പരാജയപ്പെടുത്തി. 1982ല്‍ ഐക്യ മുന്നണിക്ക് വേണ്ടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രസംഗികനുമായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മത്സരിച്ചപ്പോള്‍ എതിരാളിയായി വന്നത് കോണ്‍ഗ്രസ് നേതാവ് എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു കോണ്‍ഗ്രസ് വിമതനായ അദ്ദേഹത്തെ ഇടതു മുന്നണി പിന്തുണച്ചപ്പോള്‍ 6000 വോട്ടിനു മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പരാജയപ്പെട്ടു (www.evisionnews.in)
ഇടതു എം എല് എ യായ നമ്പ്യാര്‍ രാജി വെച്ചു കോണ്‍ഗ്രസിലേക്ക് തിരികെ വന്നപ്പോള്‍ 1985 ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ന്റെ സ്ഥാനാര്തി കുഞ്ഞിരാമന്‍ നമ്പ്യാര്‍ എഴുനൂറില്‍ പരം വോട്ടിനു കെ പുരുഷോത്തമനോട് അടിയറവു പറഞ്ഞു(www.evisionnews.in)
1987 സംസ്ഥാനത്ത് ഇടത് തരംഗം ദൃശ്യമായ തെരഞ്ഞെടുപ്പില്‍ പക്ഷെ കാസര്‍കോട് ജില്ലാ യു.ഡി.എഫിനൊപ്പം നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസിലെ എ.ഐ വിഭാഗങ്ങളും യൂണിയന്‍ ലീഗും വിമത മുസ്ലിം ലീഗും ലയിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞികണ്ണന്‍ എണ്ണായിരത്തില്‍ പരം വോട്ടിനു മണ്ഡലം തിരിച്ചു പിടിച്ചു തെരഞ്ഞെടുപ്പില്‍ ഹോസ്ദുര്‍ഗ് മണ്ഡലം കൂടി എന്‍. മനോഹരന്‍ മാഷിലൂടെ യു.ഡി.എഫ് നേടിയിരുന്നു. 1991ലും 96ലും കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തി സി.പി.എം തൊഴിലാളി നേതാവ് പി. രാഘവന്‍ ഉദുമ സി.പി.എമ്മിന് സ്വന്തമാക്കി
അതിനു ശേഷം വന്ന തെരഞ്ഞെടുപ്പില്‍ കെ.വി കുഞ്ഞിരാമന്‍ രണ്ടുവട്ടം വിജയിച്ചു ഇടത് ആധിപത്യം അരക്കിട്ടുറപ്പിച്ചു ഭൂരിപക്ഷം മുപ്പത്തിനായിരത്തോളമായി വര്‍ധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ. കുഞ്ഞിരാമന്‍ പതിനേഴായിരം വോട്ടിനു കോണ്‍ഗ്രസിലെ സി കെ ശ്രീധരനെ പരാജയപ്പെടുത്തി. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും അനഭിമതരായ സ്ഥാനാര്‍ത്ഥികളും കൊണ്ടാണ് ഡി.എഫ്‌നു തുടര്‍പരാജയങ്ങള്‍. സമ്മാനിച്ചത് എന്ന വിശ്വാസത്തിനു ബലം നല്‍കുന്നതായിരുന്നു 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ടി സിദ്ദീഖിനു ഉദുമയില്‍ ലഭിച്ച എണ്ണൂര്‍ വോട്ടിന്റെ മേല്‍ക്കൈ (www.evisionnews.in) പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനും യു.ഡി.എഫ്‌നു സാധിച്ചു ഉദുമ പഞ്ചായത്ത് ഭരണം മൂന്ന് പതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് നേടിപള്ളിക്കരയും മുളിയാറും നഷ്ടമായി
ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയി കെ ശ്രീകാന്ത് കൂടി രംഗത്ത് വന്നതോടെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു ഉദുമ വേദിയാവുകയാണ്പ്രചരണം മുറുകുന്നതോടെ ഉദുമയില്‍ പ്രവചനം അസധ്യ മാവുകയാണ്മണ്ഡലത്തിലെ പ്രബല സാന്നിദ്ധ്യമായ മുസ്ലിം ലീഗിന്റെവിദ്യാരതി യുവജന സംഘടനകള്‍ സജീവമായി പ്രവര്ത്തന രംഗത്ത് വന്നത് വലിയ പ്രതീക്ഷ ഐക്യ മുന്നണിക്ക് നല്‍കുന്നു. കാര്യമായ വികസന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടതു പ്രതിനിധികള്ക്ക് സാധിച്ചില്ല എന്നത് ഇടതു മുന്നണിയെ അലോസരപ്പെടുത്തുന്നു. യു.ഡി.എഫിനു ഭരണവും മണ്ഡലത്തില്‍ വിജയവും നേടാന്‍ സാധിച്ചാല്‍ ഉദുമ ഒരു മന്ത്രി മണ്ഡലം ആയിരിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Post a Comment
0 Comments