തിരുവനന്തപുരം (www.evisionnews.in): കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിരോധിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പോളിംഗ് മെയ് 16ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ്.
ജനപ്രാതിനിധ്യ നിയമപ്രകാരം ഏപ്രില്‍ നാലിന് രാവിലെ ഏഴു മുതല്‍ മെയ് 16ന് വൈകിട്ട് 6.30 വരെയാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ക്ക് നിരോധനം. പോള്‍ഫലങ്ങള്‍ മാധ്യമങ്ങള്‍ വഴിയോ മറ്റുവിധത്തിലോ പ്രസിദ്ധീകരിക്കാന്‍ പാടില്ല. വോട്ടെടുപ്പ് നടക്കുന്ന ഒരോ ഘട്ടത്തിലും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അഭിപ്രായ സര്‍വേകള്‍, തെരഞ്ഞെടുപ്പു സര്‍വേകള്‍, തെരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി സംപ്രേഷണം ചെയ്യാന്‍ പാടില്ല.
Keywords: Kerala-news-election-exitpoll
Post a Comment
0 Comments