Type Here to Get Search Results !

Bottom Ad

ആരിക്കാടിയിൽ ഐ.എൻ.എല്ലിനെ സി.പി.എം വിഴുങ്ങുന്നു


ആരിക്കാടി: (www.evisionnews.in)കാസർകോട്‌ മണ്ഡലത്തിൽ പ്രചരണസാമഗ്രികളിൽ ഐ.എൻ.എല്ലിന്റെ പേര് ഒഴിവാക്കിയതിന് പിന്നാലെ മഞ്ചേശ്വരത്തും സി.പി.എമ്മിന്റെ വല്യേട്ടൻ നയം അണികൾക്കിടയിൽ ചർച്ചയാവുന്നു. കുമ്പള പഞ്ചായത്തിലെ കാലങ്ങളായുള്ള ഐ.എൻ.എൽ ശക്തികേന്ദ്രമായ ആരിക്കാടിയിലാണ് പാർട്ടിയെ പിളർത്തി ഡി.വൈ.എഫ്‌.ഐ രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നത്‌. നിലവിൽ തദ്ദേശതെരെഞ്ഞെടുപ്പിൽ ഐ.എൻ.എൽ രണ്ട്‌ വാർഡുകളിൽ മത്സരിക്കുന്ന ഈ പ്രദേശത്ത്‌ ഡിഫിയുടെ പ്രവർത്തനം ക്ലച്ച്‌ പിടിച്ചിരുന്നില്ല. ഇതോടെയാണ് പാർട്ടിയിൽ ഭിന്നത ഉണ്ടാക്കാൻ സിപിഎം പുതിയ അടവ്‌ പ്രയോഗിച്ചിരിക്കുന്നത്‌. ഇതോടെ ചില പ്രവർത്തകർ ഡിഫി പാളയത്തിലെത്തിയെന്നാണ് കണക്ക്‌ കൂട്ടൽ. പക്ഷെ, കാലങ്ങളായി ഐ.എൻ.എല്ലിന് വേണ്ടി പ്രവർത്തിക്കുന്ന ഭൂരിഭാഗം അണികളും കടുത്ത അമർഷത്തിലാണ്. അവർ യുഡിഎഫിന് വേണ്ടി ഇത്തവണ ഇറങ്ങുമെന്നും സൂചനയുണ്ട്‌. തങ്ങളുടെ പ്രസ്ഥാനത്തോട് സിപിഎം കാണിച്ചത്‌ വഞ്ചനയാണെന്ന നിലപാടാണ് ഇവർക്കുള്ളത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad