കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് നഗരത്തില്‍ കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന നെല്ലിക്കുന്നിലെ മഹമ്മദ് മഷ്ഹൂര്‍ നിഹാദി(18)നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകര്‍ ആക്രമിച്ച നടപടിയില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കാസര്‍കോട്ടെ പോലീസ് നടപടി ജനമൈത്രി പോലീസ് സംവിധാനത്തിന് നാണക്കേടാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രസിഡണ്ട് സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു.
keywords : kasaragod-nellikunn-police-attack-youth-league

Post a Comment
0 Comments