മുട്ടത്തൊടി:(www.evisionnews.in) അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായിരുന്ന മുട്ടത്തൊടി ഹിദായത്ത് നഗറിലെ മുഹമ്മദ് അസ്ഹര്‍ (21) നിര്യാതനായി. എസ് വൈ എസ് മധൂര്‍ സര്‍ക്കിള്‍ ട്രഷറര്‍ എ.എം മഹ്മൂദിന്റെയും അനീസയുടെയും മകനാണ്. സഹോദരങ്ങള്‍: അര്‍ഷാഖ്, ഫാത്തിമ, ഫാത്തിറ.
കേരള മുസ് ലിം ജമാഅത്ത് കാസറഗോഡ് സോണ്‍ ഉപാധ്യക്ഷന്‍ ഇത്തിഹാദ് മുഹമ്മദ് ഹാജിയുടെ സഹോദര പുത്രനാണ്. നിര്യാണത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അനുശോചിക്കുകയും മയ്യിത്ത് നിസ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഹുസൈന്‍ മുട്ടത്തോടി, സ്ഥാനാര്‍ത്ഥികളായ എന്‍.എ നെല്ലിക്കുന്ന്, ഡോ.അമീന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. മയ്യിത്ത് മുട്ടത്തൊടി മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Post a Comment
0 Comments