Type Here to Get Search Results !

Bottom Ad

അബൂദാബിയിൽ ജോലിക്കിടയില്‍ യന്ത്രത്തില്‍ കുടുങ്ങി തുരുത്തി സ്വദേശി മരിച്ചു


കാസര്‍കോട്: (www.evisionnews.in) ജോലിക്കിടയില്‍ യന്ത്രത്തില്‍ കുടുങ്ങി തുരുത്തി സ്വദേശി ദാരുണമായി മരിച്ചു  . തുരുത്തി പള്ളിക്ക് സമീപത്തെ അഹ്മദ് തുരുത്തി (60)ആണ് മരിച്ചത്. വെള്ളിയാഴ്ച  പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മയ്യത്ത് അബുദാബിയിലെ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗള്‍ഫിലുള്ള ബന്ധുക്കളും നാട്ടുകാരും ആസ്പത്രിയില്‍ എത്തിയിട്ടുണ്ട്.
ജോലിക്കിടയില്‍ അപകടം സംഭവിച്ചുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. അഹ്മദ് അപകട സ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി അബുദാബിയില്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്
ഭാര്യ: സുബൈദ. മക്കള്‍: സഹീറ, ഷക്കീക, ഷാനിബ, സഫ്‌വാന്‍. മരുമകന്‍: ആബിദ് മുക്കുന്നോത്ത്. സഹോദരങ്ങള്‍: ഖാസിം, അലവി, അബൂബക്കര്‍, ഹലീമ, ആച്ചിബി, പരേതനായ മുഹമ്മദ് കുഞ്ഞി.

keyword-death-abudabi

Post a Comment

0 Comments

Top Post Ad

Below Post Ad