മൊഗ്രാൽ: (www.evisionnews.in)നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മഹല്ല് തലത്തിലുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും ഇതിനായി മഹല്ല് കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: എ.ജി.സി.ബഷീർ പറഞ്ഞു.മൊഗ്രാലിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി രൂപം കൊണ്ട "ടീം മൊഗ്രാൽ" {ടുഗെദർ ഫോർ എഡ്യുക്കേഷണൽ അഡ്വാൻസ്‌മെന്റ് ആൻഡ് മോട്ടിവേഷൻ} മൊഗ്രാൽ ഹൈസ്കൂളിൽ സംഘടിപിച്ച വിദ്യാഭ്യാസ ചർച്ച ക്ലാസ്സിൽ മുഖ്യാതിഥിയായി സംബന്ധിച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ സി.ടി.അബ്ദുൽ ഖാദർ ക്ലാസ്സെടുത്തു.സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.എ.ഖാസിം മുസ്ല്യാർ, വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളായ സി.അബ്ദുള്ള മുസ്ലിയാർ, എം .ഖാലിദ് ഹാജി, വി.പി മുഹമ്മദ് ഹുസൈൻ, സി.എം.ഹംസ , ബി.അബ്ദുള്ള കുഞ്ഞി ഹാജി, പി.ടി.എ പ്രസിഡന്റ്:എ.എം.സിദ്ദീഖ് റഹിമാൻ, ടി.എം ഷുഹൈബ്, സെഡ്.എ. മൊഗ്രാൽ, അഷ്‌റഫ് പെർവാട്, ഹമീദ് പെർവാട്, അഷ്‌റഫ് ഫൈസി, അബ്ദുള്ള ഹിൽടോപ്, അബ്ദുൽ ഖാദർ, എം.പി.ഹംസ, സീതി മൊയിലാർ, ഖലീൽ മാസ്റ്റർ, ലത്തീഫ് ഉളുവാർ, സത്താർ മാസ്റ്റർ ,ടി.കെ.ജാഫർ, കെ.പി.മുഹമ്മദ്, മുഹമ്മദ് അബ്കോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 'ടീം മൊഗ്രാൽ' അംഗങ്ങളായ മാഹിൻ മാസ്റ്റർ, പി.മുഹമ്മദ് നിസാർ, പി.എ.ആസിഫ്, ടി.കെ. അൻവർ, ഖാദർ മാസ്റ്റർ, എസ്.എ അബ്ദുൽ റഹിമാൻ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.

Post a Comment
0 Comments