Type Here to Get Search Results !

Bottom Ad

കാന്തപുരത്തിന്റെ നിലപാട് തെറ്റിദ്ധാരണ മൂലം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ


മണ്ണാര്‍ക്കാട്: (www.evisionnews.in)  നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കണമെന്ന കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരുടെ ആഹ്വാനം ചിലര്‍ ബോധപൂര്‍വമുണ്ടാക്കിയ തെറ്റിദ്ധാരണയുടെ ഫലമാണെന്നും അത് നീക്കാന്‍ ശ്രമിക്കുമെന്നും മണ്ണാര്‍ക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. ഇന്നലെയാണ് മുസ്ലിം ലീഗിന്റെ മണ്ണാര്‍ക്കാട് എംഎല്‍എക്കെതിരെ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ പരസ്യനിലപാടുമായി രംഗത്ത് എത്തിയത്.

കൊലക്കയര്‍ പ്രതികളെ സഹായിച്ചയാളാണ് മണ്ണാര്‍ക്കാട് എംഎല്‍എയെന്നും അയാള്‍ ജയിക്കാന്‍ പാടില്ലെന്നും കാന്തപുരം പറഞ്ഞു. രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകികളെ സഹായിച്ചയാളെ തോല്‍പ്പിക്കണമെന്ന പരസ്യ നിലപാടാണ് കാന്തപുരം ഇന്നലെ വ്യക്തമാക്കിയത്.

അതേസമയം കല്ലാംകുഴി സംഭവം വേദനാജനകമാണെന്നും, ഇതുവരെ ഇല്ലാത്ത ആരോപണം ഇപ്പോള്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി. പ്രദേശത്ത് നടന്നിരുന്ന കുടിപ്പകയുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തതാണ്. തന്റെ മണ്ഡലത്തില്‍ അല്ല സംഭവം നടന്നതെങ്കിലും ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുന്നത് മറ്റൊരു ആരോപണവും ഉന്നയിക്കാന്‍ കഴിയാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.


Keyword-Ap-Shamsudheen-fight
Tags

Post a Comment

0 Comments

Top Post Ad

Below Post Ad