രാവണീശ്വരം (www.evisionnews.in): വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്ന അടുക്കത്ത് താനത്തിങ്കാല്‍ സന്നിധിയിലേക്ക് മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവാഹകരായി ജമാഅത്ത് ഭാരവാഹികളുടെ സന്ദര്‍ശനം. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, രിഫായി മുസ്ലിം ജമാഅത്ത്, ഖിദ്മത്തുല്‍ ഇസ്ലാം സംഘം എന്നിവയുടെ ഭാരവാഹികളാണ് തിരുസന്നിധിയിലത്തെിയത്.
സംയുക്ത ജമഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, രിഫായി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ബാസ് മീത്തല്‍, സെക്രട്ടറി സി. ഹമീദ്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി, ഖിദ്മത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് കെ.സി ഷഫീഖ്, സെക്രട്ടറി റിയാസ് തായല്‍, ട്രഷറര്‍ ടി. മുഹമ്മദലി തുടങ്ങി 60ഓളം ഭാരവാഹികളും ജമാഅത്ത് പ്രവര്‍ത്തകരും തെയ്യംകെട്ട് സന്നിധിയില്‍ സന്ദര്‍ശനം നടത്തി.
സംഘാടക സമിതി ചെയര്‍മാന്‍ തമ്പാന്‍ മക്കാക്കോട്ട്, ജനറല്‍ സെക്രട്ടറി കെ.ടി കൃഷ്ണന്‍, ട്രഷറര്‍ കയ്യില്‍ കൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ മാരായ കെ. രാജേന്ദ്രന്‍, വി.വി. മുകുന്ദന്‍, ടി.എ രാധാകൃഷ്ണന്‍ നായര്‍, എം കുഞ്ഞിരാമന്‍, പി. കുട്ട്യന്‍, പുലിക്കോടന്‍ കുഞ്ഞിരാമന്‍, നാരായണന്‍ കോളിക്കര, രവീന്ദ്രന്‍ രാവണേശ്വരം, ടി.എ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാമംകുന്ന് രാമഗിരി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മുട്ടുംചിറ, പൂച്ചക്കാട്, തെക്കേക്കര, കിഴക്കേക്കര എന്നീ പ്രദേശങ്ങളില്‍ നിന്നും കലവറയിലേക്ക് കാഴ്ച്ച സമര്‍പിച്ചു.

Post a Comment
0 Comments