ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യാ പാകിസ്ഥാന്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിയമം തെറ്റിച്ച് ആലപിച്ചതിന് അമിതാഭ് ബച്ചനെതിരെ അമിതാഭ് ബച്ചനെതിരെ പരാതി. ഹ്രസ്വചിത്ര നിര്‍മാതാവായ ഉല്ലാസ് പി.ആര്‍ ആണ് ബച്ചനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനം ആലപിക്കാന്‍ കൂടുതല്‍ സമയമെടുത്തു എന്നാരോപിച്ചാണ് പരാതി നല്‍കിയത്.
നിയമനുസരിച്ച് 52 സെക്കന്റുകള്‍ കൊണ്ട് ദേശീയഗാനം പാടിത്തീര്‍ക്കണം. ബച്ചന്‍ ഒരു മിനിറ്റും 10 സെക്കന്റുമെടുത്താണ് പാടിയതെന്ന് പരാതിയില്‍ പറയുന്നു. അതായത് 20 സെക്കന്റ് അധികമെടുത്തു. ഇത് നിയമവിരുദ്ധമാണെന്നാണ് പരാതിക്കാരന്റെ വാദം. ഒന്നോ രണ്ടോ സെക്കന്റ് അധികമെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബച്ചന്‍ ഈ പരിധിയും ലംഘിച്ചെന്ന് പരാതിക്കാരന്‍ പറയുന്നു.
ഇതിനു പുറമേ ദേശീയഗാനം ആലപിക്കുന്നതിനിടെ 'സിന്ധ്' എന്ന വാക്കിനു പകരം 'സിന്ധു' എന്ന് ബച്ചന്‍ തെറ്റിച്ചുപറഞ്ഞെന്നും ഉല്ലാസ് ആരോപിക്കുന്നു. കിഴക്കന്‍ ദല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
ദേശീയഗാനം ആലപിക്കാന്‍ ബച്ചന്‍ വന്‍തുക പ്രതിഫലം പറ്റിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് ബച്ചന്‍ പണമൊന്നും വാങ്ങിയിട്ടില്ലെന്ന വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തുകയും ചെയ്തിരുന്നു. നേരത്തെ ആമിര്‍ഖാന്റെ പി.കെ റിലീസ് ചെയ്ത സമയത്ത് ചിത്രത്തില്‍ പോലീസിനെ 'തുള്ള' എന്നു പരാമര്‍ശിച്ചതിനെതിരെ ഉല്ലാസ് പരാതി നല്‍കിയിരുന്നു.

Post a Comment
0 Comments